വോട്ടർ പട്ടിക-ആധാർ ബന്ധിപ്പിക്കൽ ; പങ്കാളിയായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ച് മാതൃകയായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് . വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് ചീഫ് വിപ്പ് പങ്കാളിയായത്.
കോട്ടയം കളക്ട്രേറ്റിലെ ഹെൽപ്പ് ഡെസ്‌ക് മുഖേനയാണ് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ മുതലായവർ പങ്കെടുത്തു.