ഒ ആർ സിയുടെ ത്രിദിന ക്യാമ്പ്
മുണ്ടക്കയം: മുരിക്കുംവയൽ ഗവർമെന്റ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം കുട്ടികൾക്കായി സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ടു വരെ കോട്ടയം ജില്ല ഒ ആർ സി യുടെ നേതൃത്വത്തിൽ “സ്മാർട്ട് 40″ത്രിദിന ക്യാമ്പ് നടത്തുO. വെള്ളിയാഴ്ച രാവിലെ 11:30 ന് പിടിഎ പ്രസിഡണ്ട് സിജു കൈതമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഗ്പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് മെമ്പർ പി കെ പ്രദീപ്, പഞ്ചായത്തംഗം സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. കോട്ടയം ജില്ല ശിശു സംരക്ഷണ ഓഫീസർ കെ മല്ലിക വിഷയ അവതരണം നടത്തും. രാവിലെ 9:30 മുതൽ 4: 30 വരെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ പി. എസ് സുരേഷ് ഗോപാൻ അറിയിച്ചു