കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി.
കാഞ്ഞിരപ്പള്ളി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നിബു ഷൗക്കത്ത്, നായിഫ് ഫൈസി, ബ്ലോക്ക് സെക്രട്ടറി അബ്ദുൽ ഫത്താക്ക്, ഗ്രാമ പഞ്ചായത്ത് അംഗം ബിജു പത്യാല, ആജാ ബഷീർ, സഫറുള്ളാ ഖാൻ, റസിലി ആനിത്തോട്ടം, നവാസ് എന്നിവർ പ്രസംഗിച്ചു.