കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതിയായി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്കിന് അനുമതിയായി. ആയിരം പേർക്ക് തൊഴിൽ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ കുവപ്പള്ളി വില്ലേജിലെ പനച്ചേപ്പള്ളിയിലെ പുന്നാംപറമ്പിൽ ശ്രീനാഥിന്റെ 12 ഏക്കർ സ്ഥലത്താണ് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് . ഇന്ത്യൻ വെർജിൻ സ്പൈസസ് കമ്പനി ലിമിറ്റഡിനാണ് വ്യവസായ പാർക്കിന് അനുമതി നൽകിയിട്ടുള്ളത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ധാരണ പ്രകാരം വെള്ള, ഓറഞ്ച്, വെള്ള കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ഇവിടെ ആരംഭിക്കാനാകും. മലനീകരണ സാധ്യതയുള്ള ചുവപ്പ് കാറ്റഗറി പാടില്ല.

നിർദ്ദിഷ്ട സ്ഥലത്ത് വഴി, വെള്ളം, ചുറ്റുമതിൽ, വൈദ്യുതി, ഭുമി നിരപ്പാക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ വ്യവസായ കമ്പനി നടപ്പാക്കണം. സർക്കാർ പരമാവധി മൂന്നു കോടി രൂപ വരെ ഗ്രാൻറ്റായി നൽകും.സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഏതുതരം വ്യവസായം എങ്ങനെ നടപ്പാക്കാമെന്ന് കമ്പനിക്ക് തീരുമാനിക്കാം. സുഗന് ധവിള ഭക്ഷ്യ സംസ്കരണം, റബ്ബർ, പ്ലൈവുഡ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വ്യവസായങ്ങൾ തുറക്കുവാനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞതായി വ്യവസായ പാർക്ക് എം. ഡി ശ്രീനാഥ് രാമകൃഷ്ണ പറഞ്ഞു.ആറുമാസത്തിനുള്ളിൽ നിർദ്ദിഷ്ട സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായും പ്രവർത്തനസജ്ജമാകും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സർവ്വ പിൻതുണയുമായി രംഗത്തുണ്ട്.

കോട്ടയം ജില്ലയിൽ നിന്നും വ്യവസായ പാർക്കുകൾക്കായി അഞ്ച് അപേക്ഷകളാണ് ലഭിച്ചത്. ഇനിയുള്ള നാലെണ്ണം പാറത്തോട് ,ഭരണങ്ങാനം പഞ്ചായത്തുകളിൽ നിന്നാണ്. .ഇതിൻ്റെ പരിശോധനകൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസർ ഫൈസൽ സജീവമായി പ്രവർത്തന രംഗത്തുണ്ട്

error: Content is protected !!