പ്രായമായ വോട്ടർമാരെ ആദരിച്ചു
കാഞ്ഞിരപ്പള്ളി: വയോജനദിനത്തിൽ താലൂക്കിലെ ഏറ്റവും പ്രായം കൂട്ടിയ വോട്ടർമാരെ ആദരിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട ഒൻപത് പേരെ വീട്ടിലെത്തിയാണ് താലൂക്ക് ഹെഡ്ക്വാർട്ടേർസ് തഹസിൽദാർ എൻ.ജയപ്രകാശിന്റെ നേതൃത്വത്തിൽ ആദരിച്ചത്.
കുര്യൻ കട്ടപുറത്ത് (102), ഗൗരി ഓതറയിൽ (98), മറിയാമ്മ ആനിവേലിൽ (100), ലക്ഷ്മിയമ്മ വടക്കേക്കര (103), സി.എൻ.ദാമോദരൻ ചരുവിപുറത്ത് (102), ചിന്നമ്മ കല്ലുക്കുളം (105), റാഹേൽ വെൺമാന്തറ (100), ത്രേസ്യാമ്മ പൊയ്കയിൽ (100), കുഞ്ഞുപെണ്ണ് കാവനാൽ (106) എന്നിവരെയാണ് ആദരിച്ചത്.