അതിദരിദ്ര കുടുംബങ്ങൾക്ക് അടിസ്ഥാനരേഖകൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് അതിദരിദ്ര കുടുംബങ്ങൾക്ക് അടിസ്ഥാനരേഖ വിതരണവും മെഡിക്കൽ ക്യാമ്പും നടത്തി. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി. കാർഡ് എന്നീ അടിസ്ഥാനരേഖകൾ അപേക്ഷ സ്വീകരിച്ച് വിതരണം ചെയ്തു. 66 അതിദരിദ്രകുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.
േപ്രാജക്ട് ഡയറക്ടർ പി.എസ്.ഷിനോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, വൈസ് പ്രസിഡന്റുമാരായ സിന്ധു മോഹനൻ, സി.സി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ റ്റി.എസ്.കൃഷ്ണകുമാർ, വിമലാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, ഷക്കീല നസീർ തുടങ്ങിയവർ പ്രസംഗിച്ചു. അതിവേഗം റേഷൻ കാർഡുകൾ ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയ താലൂക്ക് സപ്ലൈ ഓഫീസർ ടി.ജി.സത്യപാലിനെ ചടങ്ങിൽ ആദരിച്ചു.