സി ആർ രതീഷിന് അന്ത്യാഞ്‌ജലി
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം അന്തരിച്ച സി പി ഐ എം നേതാവ് സി ആർ രതീഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജജലി .
സി പി ഐ എം കരിനീലം ബ്രാഞ്ചു സെക്രട്ടറിയും മുണ്ടകയം കലാദേവി സാംസ്ക്കാരിക സമിതി പ്രസിഡണ്ട് ബീവറേജ് കാഞ്ഞിരപ്പള്ളി ഔട്ട്ലെറ്റ് മാനേജരുമായ കരിനിലം ചെമ്പ കശേരിൽ സി ആർ രതീഷ് ശനിയാഴ്ച രാത്രിയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. കാഞ്ഞിരപള്ളി ബ്ലോക്കുപഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷിന്റെ ഭർത്താവാണ് രതീഷ് . സി പി ഐ എം നേതാവായിരുന്ന പരേതനായ വി കെ രാജ പ്പന്റെ മകനാണ് രതീഷ് . ഏരിയാ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, സി വി അനിൽകുമാർ, എം ജി രാജു എന്നിവർ മൃതേദേ ഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, അഡ്വ.സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.