മുണ്ടക്കയത്തെ പി.എഫ്.ഐ. ഓഫീസ് പൂട്ടി മുദ്രവെച്ചു 

 

മുണ്ടക്കയം: പുത്തൻചന്തയ്ക്കുസമീപം മുളങ്കയത്ത് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പോലീസ് പൂട്ടി മുദ്രവെച്ചു. ശനിയാഴ്ച പുലർച്ചെയാണ് മുണ്ടക്കയം പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി ഓഫീസ് പൂട്ടിയത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, ഡെപ്യൂട്ടി തഹസിൽദാർ ബിജു ജി.നായർ, മുണ്ടക്കയം എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.

error: Content is protected !!