കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മൗനജാഥ നടത്തി
കാഞ്ഞിരപ്പള്ളി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി പി ഐ എം ന്റെ നേതൃത്വത്തിൽ കാഞ്ഞിരപള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ മൗനജാഥ നടത്തി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോരുത്തോട്, മണിമല, കൂട്ടിക്കൽ, എരുമേലി, മുക്കുട്ടുതറ, എലിക്കുളം, പാറത്തോട്, ആനക്കല്ല്, പട്ടിമറ്റം, പുത്തൻചന്ത എന്നിവിടങ്ങളിലായിരുന്നു മൗനജാഥ നടത്തിയത് .
കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന മൗനജാഥയ്ക്ക് ഷമീം അഹമ്മദ്, പി കെ നസീർ , വി പി ഇബ്രാഹീം, ടി കെ ജയൻ ,അഡ്വ.എം എ റിബിൻ ഷാ, കെ എസ് ഷാനവാസ്, ശ്രീകുമാർ ,ഷക്കീലാ നസീർ എന്നിവർ നേതൃത്വം നൽകി.