പഴയ വാവർ സ്‌കൂളിലെ അവസാന ഒത്തുചേരൽ ഗംഭീരമാക്കി പൂർവ്വവിദ്യാർത്ഥികൾ ..

എരുമേലി : വാവർ സ്മാരക സ്കൂളിന്റെ പഴയ കെട്ടിടം പൊളിക്കുന്നതിന് മുമ്പ് അധികൃതർ വിളിച്ചു ചേർത്ത പൂർവ്വവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരൽ അവർക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത് . ഇനി ഓർമ്മയിൽ മാത്രം അവശേഷിക്കുവാൻ പോകുന്ന സ്‌കൂളിലെന്റെ തിരുമുറ്റത്ത് അവർ അവർ പഴയ കുട്ടികളും മാഷുമാരുമായി സന്തോഷങ്ങൾ പങ്കുവച്ചു .

ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളിൽ നടന്ന ഒത്തുചേരൽ പഴയ പഠന കാലത്തിന്റെ അനുസ്മരണം കൂടിയായിരുന്നു. സ്കൂളിലെ മുൻ മാനേജർ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട് മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1971-ൽ ഉദ്ഘാടനം ചെയ്തതാണ് വാവർ മെമ്മോറിയൽ സ്കൂളിന്റെ പഴയ കെട്ടിടം. ഈ കെട്ടിടം പൊളിച്ചുമാറ്റി അടുത്ത അധ്യയന വർഷത്തിന് മുമ്പ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒത്തുചേരൽ സംഗമത്തിൽ സ്കൂൾ മാനേജർ പി.എ ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരീം ചക്കാലക്കൽ, സി.യു അബ്ദുൽ കെരീം, വി.പി അബ്ദുൽ കരീം , മുൻ മാനേജർ വി.എസ് ഷുക്കൂർ, പ്രഥമാധ്യാപകൻ പി.പി ലത്തീഫ്, റ്റി.പി രാധാകൃഷ്ണൻ, മിനിമോൾ പി.മാത്യു, ലൂയിസ്, ഹബീബ് മുഹമ്മദ്‌ മൗലവി ബഷീർ മൗലവി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ നിസാർ പ്ലാമൂട്ടിൽ, അൻസാരിപാടിക്കൽ, എം.ഇ ഫൈസൽ മാവുങ്കൽ പുരയിടം, നാസർ പനച്ചി, ഷിഹാബ് പുതുപ്പറമ്പിൽ, അജ്മൽവിലങ്ങുപാറ, സ്റ്റാഫ് സെക്രട്ടറി ഷെഫീർ ഖാൻ, ഹെഡ്മിസ്ട്രസ് ഫൗസിയ അസീസ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!