എംഡിഎംഎ, കഞ്ചാവ്: എൻജിനീയറിങ് ബിരുദധാരി ഉൾപ്പെടെ 3 യുവാക്കൾ പിടിയിൽ
പൊൻകുന്നം ∙ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി എൻജിനീയറിങ് ബിരുദധാരി ഉൾപ്പെടെ 3 യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ (22), കളപ്പുരത്തൊട്ടിയിൽ അനന്തു കെ.ബാബു (22), തോണിക്കവയലിൽ ജിഷ്ണു സാബു (27) എന്നിവരാണു പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കും 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണു ഞായറാഴ്ച രാത്രി കോരുത്തോട് കോസടിയിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നു രണ്ടര ഗ്രാം വീതം എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. അനന്തു ബിടെക് ബിരുദധാരിയാണ്. ജിഷ്ണു എറണാകുളത്തു ലോറി ഡ്രൈവറാണ്.
എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി.ഞള്ളിയിൽ, പ്രിവന്റീവ് ഓഫിസർ കെ.എൻ.വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.വികാസ്, അഫ്സൽ കരീം, എം.കെ.മുരളീധരൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.