കാർ നിയന്ത്രണം തെറ്റി റോഡരികിലെ ഓടയിൽ പതിച്ചു

07/10/2022 

എരുമേലി: എരുമേലി-റാന്നി സംസ്ഥാനപാതയിൽ നിയന്ത്രണം തെറ്റിയ കാർ മൂടിയില്ലാത്ത ഓടയിൽ വീണു. കാറിന്റെ മുൻഭാഗമാണ് ഓടയിൽ പതിച്ചത്. നാട്ടുകാർചേർന്ന് കാർ തള്ളി റോഡരികിലേക്ക് മാറ്റി. വ്യാഴാഴ്ച 12-മണിയോടെയാണ് സംഭവം. 

എരുമേലിയിൽനിന്നും റാന്നി ഭാഗത്തേക്കുപോവുകയായിരുന്നു കാർ.

ബി.എം.ബി.സി. നിലവാരത്തിൽ നിർമിച്ച എരുമേലി-മുക്കട-പ്ലാച്ചേരി റോഡിന്റെ ഭാഗമാണ് അപകട സാധ്യത ഏറെയുള്ള മറ്റന്നൂർക്കര ജങ്ഷൻ. ഇവിടെ വളവുകൾ നിവർത്താതെ, ഓടകൾക്ക് മൂടി സ്ഥാപിക്കാതെയാണ് നിർമാണ പ്രവർത്തനം.

റോഡ് നവീകരിച്ചെങ്കിലും നടപ്പാത ഇല്ലാത്തതിനാൽ റോഡിന്റെ കട്ടിങ്ങുകൾ അപകടഭീതി ഉയർത്തുകയാണ് വഴിയാത്രികർക്ക്. നിരവധി അപകടങ്ങൾ നടന്നു. നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് പരാതി പറഞ്ഞ് മടുത്തു. പക്ഷേ, നാളിതുവരെ ഒരു പരിഹാരവുമില്ല.

error: Content is protected !!