രജതജൂബിലി വാർഷികാഘോഷം
കാഞ്ഞിരപ്പള്ളി: സീനിയർ സിറ്റിസൺസ് ഫോറം രജതജൂബിലി വാർഷികാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇൻഫന്റ് ജീസസ് സ്‌കൂളിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബാബു പൂതക്കുഴി അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും.