പെൻഷൻ മുടങ്ങി : എരുമേലി പഞ്ചായത്തിനെതിരെ സൈനികന്റെ വിധവ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി ‌

എരുമേലി : പഞ്ചായത്ത്‌ സെക്രട്ടറി യഥാസമയം സർട്ടിഫിക്കറ്റ് നൽകാഞ്ഞത് മൂലം സൈനിക പെൻഷൻ മുടങ്ങിയെന്ന് ആരോപിച്ച് സൈനികന്റെ വിധവ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി. എരുമേലി പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നേർച്ചപ്പാറ തെക്കുംമുറിയിൽ മറിയാമ്മ (87) യാണ് പരാതി നൽകിയത്.

മറിയാമ്മയുടെ ഭർത്താവ് രണ്ടാം ലോകമഹായുദ്ധകാലത്ത് മരണപ്പെട്ടതാണ്. സൈനികക്ഷേമ വകുപ്പിൽ നിന്നും സേനാനികൾക്കും അവരുടെ വിധവകൾക്കും പെൻഷൻ ലഭിക്കുന്നതിന് മറ്റ് പെൻഷനുകൾ ലഭിക്കുന്നില്ലെന്ന സാക്ഷ്യപത്രം പഞ്ചായത്ത്‌ നൽകണം. ഇതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ന് അപേക്ഷ നൽകിയിരുന്നെന്ന് മറിയാമ്മ പറഞ്ഞു. സെപ്റ്റംബർ 30 നകം സാക്ഷ്യപത്രം ജില്ലാ സൈനിക ഓഫിസിൽ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ പല തവണ പഞ്ചായത്ത്‌ ഓഫിസിൽ ബന്ധപ്പെട്ടിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചത് വൈകിയാണെന്നും ഇക്കാരണത്താൽ പെൻഷൻ മുടങ്ങിയെന്നുമാണ് പരാതി.

error: Content is protected !!