കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രിയിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി ഹോളിക്രോസ് ഹോസ്പിറ്റൽ ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിൽ ലോക മാനസികാരോഗ്യദിനതോട് അനുബന്ധിച്ച് ഒക്ടോബർ 8 മുതൽ 12 വരെ മാനസികാരോഗ്യവാരം ആചരിക്കുന്നു. തദവസരത്തിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, ബോധവത്കരണ ക്ലാസ്സുകളും, എക്സിബിഷനും, തെരുവുനാടകവും അവതരിപ്പിച്ചു.
പാറത്തോട് പഞ്ചായത്ത് മെമ്പർ ബിജോജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാനസികാരോഗ്യവാരം പരിപാടിയുടെ ഉദ്‌ഘാടനം അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഫാ. മാത്യു പായിക്കാട്ട് നിർവഹിച്ചു. അഡ്വ ബിനോയി മങ്ങന്താനം, ഡോ. സി. ഷിൻസി സി എസ് ഡി, നോയൽ ജോസ് എന്നിവർ ആശംസകൾ നേർന്നു. കൊട്ടിയം ഹോളി ക്രോസ്സ് കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ വിഷയത്തെപ്പറ്റി തെരുവുനാടകം അവതരിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അസോ. പ്രൊഫസർ ഡോ. സുജിത് ബാബു ബോധവത്കരണ ക്ലാസ് എടുത്തു. ഹോളിക്രോസ് അഡ്മിനിസ്ട്രേറ്റർ സി. വിക്ട്രിൻ മുഖ്യപ്രഭാഷണം നടത്തി.