അഡ്വ. ജി. എസ്, ചാക്കോച്ചൻ ഗണപതിപ്ളാക്കൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി കോടതിയിലെ പ്രമുഖ അഭിഭാഷകനും, നോട്ടറിയും, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, എലിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ ജി. എസ്, ചാക്കോച്ചൻ (66) ഗണപതിപ്ളാക്കൽ നിര്യാതനായി.
കാൻസർ രോഗബാധിതനായി, ചേർപ്പുങ്കലിലെ സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണപ്പെട്ടത്. ഭാര്യ സ്റ്റേറ്റ് ബാങ്ക് മുൻ മാനേജർ റൂബി കുര്യാക്കോസ്. രണ്ട് മക്കൾ.
1980-കളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ വിദ്യാർത്ഥി വിഭാഗം സംസ്ഥാന നേതാവായിരുന്നു.തുടർന്ന് യുവജനപ്രസ്ഥാനമായ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
മൃതസംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച (16.10.2022) ഉച്ചകഴിഞ്ഞ് 2 .30-ന് വീട്ടിൽ ആരംഭിക്കുന്നതാണ്. ഭൗതിക ശരീരം ശനിയാഴ്ച (15.10.2022) വൈകുന്നേരം 4-ന് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.