KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഐ(എം) എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിര ഉദ്‌ഘാടനം 16 ന്

എരുമേലി: സിപിഐ എം എരുമേലി ലോക്കൽ കമ്മിറ്റിക്കു വേണ്ടി പുതുതായി നിർമ്മിച്ച ഇരുനില മന്ദിരം ( ടി പി തൊമ്മി സ്മാരക മന്ദിരം ) ഞായറാഴ്ച വൈകുന്നേരം നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി പ്രവർത്തരുടേയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഇരുപതു ലക്ഷം രൂപ ചിലവിട്ട്, എരുമേലി ടൗണിൽ , കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൂന്നര സെന്റ് സ്ഥലത്ത്, 1600 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.

ഇരുനിലകളിലായി നിർമ്മിച്ചിട്ടുള്ള ഓഫീസിന്റെ രണ്ടാം നിലയിൽ എഴുപത്തി അഞ്ചോളം പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയയും ഉണ്ട്. പൊതു ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസിൽ കമ്പൂട്ടർ സംവിധാനങ്ങളോടെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കും.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, കാത്തിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ: പി ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കാളികളാകും .ഇരുനിലകളിലായി നിർമ്മിച്ചിട്ടുള്ള ഓഫീസിൻ്റെ രണ്ടാം നിലയിൽ മിനി ഓഡിറ്റോറിയയും ഉണ്ട്.പൊതു ജന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസിൽ കമ്പൂട്ടർ സംവിധാനങ്ങളോടെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കും.

വാർത്താ സമ്മേളനത്തിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ ,എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി എ ഷാ നവാസ്, വിജയൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

error: Content is protected !!