എലിക്കുളത്ത് പൊതുകുളങ്ങളിൽ മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി

ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പൊതുകുളങ്ങളിൽ മത്സ്യകൃഷി പദ്ധതി തുടങ്ങി. ഒന്നാം വാർഡിലെ താഷ്‌കന്റ് തെക്കേക്കുളത്തിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്തംഗം സിനി ജോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, ഫിഷറീസ് കോ-ഓർഡിനേറ്റർ താര ഗോപി, പ്രൊമോട്ടർമാരായ അഞ്ജിത, ഫാസിൽ, കർഷകപ്രതിനിധി ഔസേപ്പച്ചൻ കല്ലുകുളം എന്നിവർ പങ്കെടുത്തു

error: Content is protected !!