KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ 

12/10/2022 

കാർ ബൈക്കിലിടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ തടസ്സംപിടിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം വേങ്ങപ്പള്ളിൽ വീട്ടിൽ സജി ജോസഫ് (51), പനമറ്റം കരടിയിൽ വീട്ടിൽ ജോഷി ജോസഫ് (41) എന്നിവരെയാണ് പൊൻകുന്നം പോലീസ് ഇൻസ്പെക്ടർ എൻ.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇളങ്കുളം പള്ളിക്ക് സമീപത്തായിരുന്നു സംഭവം. 

യുവതിയും സഹോദരിയും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്ന കാർ പൊൻകുന്നം-പാലാ റോഡിൽ ഇളങ്കുളം പള്ളിക്ക് സമീപം സ്കൂട്ടറിൽ ഇടിച്ചു. സംഭവം കണ്ടുനിന്ന പ്രതികൾ കാറിന്റെ ഡ്രൈവറെ വലിച്ചിറക്കി ആക്രമിച്ചു. ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ യുവതിയെ കടന്നുപിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ രണ്ടു സുഹൃത്തുക്കളെയും പ്രതികൾ ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എ.എസ്.ഐ.മാരായ വിക്രമൻ നായർ, അജിത്ത്, സി.പി.ഒ. മാരായ ഗോപകുമാർ, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!