KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനുശോചനം രേഖപ്പെടുത്തും

കൂട്ടിക്കൽ: കുട്ടിക്കൽ  പഞ്ചായത്തിൽ 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ജീവനും സ്വത്തിനും നഷ്ടമുണ്ടായവർക്ക് അനുശോചനം രേഖപ്പെടുത്തും. നാളെ രാവിലെ 11ന് കുട്ടിക്കൽ പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ഇവരുടെ ചിത്രങ്ങൾ അനാഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി .എസ് സജിമോൻ ചടങ്ങിൽ അധ്യക്ഷനാകും.വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കാളികളാകും.

error: Content is protected !!