KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടിൽ നിന്നും ശൗചാലയമാലിന്യം റോഡിലേക്ക് ; വീടിന് മുൻപിൽ നോട്ടീസ് പതിപ്പിച്ച് ആരോഗ്യവകുപ്പ്

എരുമേലി: ടൗൺ വാർഡിൽ വീടിന്റെ സേഫ്ടിടാങ്കിൽനിന്ന് ശൗചാലയമാലിന്യം റോഡിലേക്ക്. നാട്ടുകാരുടെ പരാതിയിൽ എരുമേലി പൊതുജനാരോഗ്യകേന്ദ്രം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്ത് നിരവധി വീടുകളും കിണറുകളും ഉണ്ട്. ആരോഗ്യവകുപ്പ് അധികൃതർക്ക് താമസക്കാരനെയോ ഉടമസ്ഥനെയോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് വീടിന്റെ ഭിത്തിയിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിയുടെ നേതൃത്വത്തിലാണ് നടപടി.

error: Content is protected !!