മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം ഒരു കോടി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ആധുനീകരിക്കും. . അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം : പുത്തൻ ചന്ത സ്റ്റേഡിയം ആധുനീകരിക്കുന്നതിനു വേണ്ടി ഒരു കോടി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ആധുനീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
50 ലക്ഷം രൂപ എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും, 50 ലക്ഷം രൂപ സംസ്ഥാന സ്പോർട്സ് വകുപ്പിൽ നിന്നും, 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതമായിട്ടുമായിരിക്കും വിനിയോഗിക്കുക.

ഫുഡ്ബോൾ കോർട്ട്, സിന്തറ്റിക് വോളിബോൾ കോർട്ട്, ഫ്ലഡ് ലൈറ്റ്, 20 അടി ഉയരത്തിൽ ചുറ്റുവേലി, ഒരു സ്റ്റെപ് ഗ്യാലറി, സ്റ്റേഡിയത്തിനു ചുറ്റും ഡ്രെയിനേജ്, സ്റ്റേജ് നവീകരണം, ഗേറ്റ്, ചുറ്റുമതിൽ , ഭാവിയിൽ 200 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനുള്ള പദ്ധതി എന്നിവയാണ് ആധുനീകരണത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തികൾ.

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്പോർട്ട്സ് വകുപ്പിൽ നിന്നും എൻജിനിയർമാരും സാങ്കേതിക ഉപദേശം നൽകുന്നതിന് ദേശീയ കായിക പരിശീലകൻ ചാക്കോ ജോസഫും സന്നിഹിതരായിരുന്നു.. മണിമലയാറ്റിൽ നിന്നും കോരി സ്റ്റേഡിയത്തിൽ നിക്ഷേപിച്ച മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡൻറ് ദിലീഷ് ദിവാകരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ബിൻസി മാനുവൽ , ഷിജി ഷാജി, പഞ്ചായത്തംഗം ഫൈസൽ മോൻ , കേരളാ കോൺഗ്രസ് (എം) മണ്ഡലം. പ്രസിഡന്റ് ചാർലി കോശി അനിയാച്ചൻ മൈലപ്ര എന്നിവർ എം എൽ എയാടൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!