KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനടിയിൽ ഡ്രൈവർ ഉറങ്ങി; നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു, അയ്യപ്പഭക്തർക്ക് പരിക്ക്.

എരുമേലി : പുലർച്ചെ ഡ്രൈവിങ്ങിൽ ഡ്രൈവർ ഉറങ്ങിയത് മൂലം നിയന്ത്രണം തെറ്റിയ കാർ, റോഡിന് എതിർവശത്തേക്ക് പാഞ്ഞ് വൈദ്യുതി പോസ്റ്റും സമീപത്തെ മതിലിന്റെ തൂണും ഇടിച്ചു തകർത്ത് അപകടം. കാറിൽ സഞ്ചരിച്ച അയ്യപ്പ ഭക്തർക്ക് പരിക്കുകളേറ്റു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ എരുമേലി – കാഞ്ഞിരപ്പള്ളി സമാന്തരപാതയായ കുറുവാമുഴി റോഡിൽ വിഴുക്കിത്തോടിന് അടുത്താണ് അപകടം നടന്നത് .

ശബരിമല ദർശനത്തിന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു. പോലീസും ഫയർ ഫോഴ്‌സും റോഡ് സേഫ് സോൺ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ പുതിയ വൈദ്യുതി പോസ്റ്റ്‌ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കി.

error: Content is protected !!