ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു; 16 പേർക്ക് പരിക്ക്

എരുമേലി : കണ്ണിമലയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. 16 പേർക്ക് പരുക്കേറ്റു .
പതിവായി അപകടം നടക്കാറുള്ള മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല മഠംപടി കുത്തിറക്കത്തിലുള്ള വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
. തമിഴ്നാട് താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികളെ കോട്ടയം കുട്ടികളുടെ ആശുപത്രിയിലും, രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല മഠംപടി വളവിൽ വച്ചാണ് അപകടം. തമിഴ്നാട് ചെന്നൈ താംബരം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. കുത്തിറക്കത്തിലുള്ള വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുൻ വർഷങ്ങളിൽ നിരവധി അപകടങ്ങൾ നടന്ന വളവാണിത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

എരുമേലി പോലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നു മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു നൽകും. എരുമേലിയിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ വാഹന അപകടങ്ങളും പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ വാഹനം ഇടിച്ചു തമിഴ്നാട് സ്വദേശിയായ തീർത്ഥാടകയുടെ രണ്ടു കാലൊടിഞ്ഞ അപകടം ഉണ്ടായിരുന്നു.

error: Content is protected !!