ഇടിമിന്നലിൽ വീട് തകർന്നു
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം നാടിനെ വിറപ്പിച്ച പെരുമഴയൊപ്പം എത്തിയ ശക്തമായ ഇടിമിന്നലിൽ പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാഞ്ഞുകുളം പുത്തൻപുരയ്ക്കൽ വക്കച്ചന്റെ (62) വീട് ഇടിമിന്നലിൽ പൂർണ്ണമായും തകർന്നു .
ബുധനാഴ്ച വൈകിട്ട് നാലരയോടെ അടുക്കളയിൽ വക്കച്ചനും ഭാര്യ സെലീനാമ്മ (58) യും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് വീടിന് ഇടിമിന്നലേറ്റത് . അത്‌ഭുത കരമായാണ് ഇരുവരും രക്ഷപെട്ടത്. പശുക്കളെ വളർത്തി കുടുംബം കഴിയുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ അടുത്തയിടെ പ്രസവിച്ച രണ്ട് പശുക്കളും ഉണ്ടായിരുന്നങ്കിലും ഇതിന് അപകടം സംഭവിക്കാതെ രക്ഷപെട്ടു