സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ കഴിച്ച കറവ പശു ചത്തു; 20 പശുക്കൾ അവശനിലയിൽ; കർഷകർ പ്രതിഷേധിച്ചു..
വാഴൂർ : വിഷാംശം കലർന്ന കാലിത്തീറ്റ കൊടുത്തതിനെ തുടർന്ന് അവശനിലയിലായ പശു ചത്തുവീണു. ചമ്പക്കര ക്ഷീരസംഘം പ്രസിഡണ്ട് ജോജോ ജോസഫിന്റെ പശുവാണ് ഇന്ന് ( 9 -2-23) – ചത്തു വീണത്. പത്ത് ദിവസങ്ങൾക്ക് മുമ്പ് കെ.എസ്സ് കാലിത്തീറ്റ കമ്പിനിയുടെ കാലിത്തീറ്റ കൊടുത്തതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ തൊഴുത്തിലെ 20 പശുക്കൾ അവശനിലയിലായിരുന്നു. 250 ലിറ്റർ പാൽ ലഭിച്ചിരുന്നത് 100 ലിറ്ററിൽ താഴെയായി . കോട്ടയം ജില്ലയിൽ 300 ൽ അധികം പശുക്കൾക്ക് സമാന രീതിയിൽ രോഗം ബാധിച്ചു. ഇവയിൽ 8 പശുക്കൾ ഇതുവരെ മരണപെടുകയുണ്ടായി.
കമ്പിനിയുടെ ഭാഗത്തു നിന്ന് നാളിതു വരെ കർഷകർക്ക് അർഹമായ നഷ്ടം നൽകുന്നതിന് തയ്യാറായിട്ടില്ല. കറുകച്ചാൽ പോലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് സീനിയർ വെറ്റിനറി സർജൻ ഡോ.ജിതേഷിന്റെ നേതൃത്വത്തിൽ 4 വെറ്റിനറി ഡോക്ടർമാർ പോസ്റ്റു മാർട്ടം നടപടികൾ പൂർത്തികരിച്ചു. നടപടികൾക്ക് വാഴൂർ ക്ഷീര വികസന ആഫിസർ റ്റി.എസ്സ്. ഷിഹാബുദീൻ, DFI – റ്റോണി വർഗീസ്, വാർഡ് മെമ്പർ അമ്പിളി രാജേഷ്, ഐപ്പ് പാമ്പാടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.
കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വാഴൂർ ബ്ലോക്ക് മിൽക്ക് സെസൈറ്റി അസോസിയേഷൻ പ്രസിഡണ്ട് ജോജിമോൻ പരുത്തി മൂട് , സെകട്ടറി VN മനോജ് വാഴൂർ എന്നിവർ ആവശ്യപ്പെട്ടു.