പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലക്സുകൾ നീക്കം ചെയ്യണം
കാഞ്ഞിരപ്പള്ളി : കേരള ഹൈക്കോടതിയുടെ 13/01/2023 തീയതിയിലെ WP(C) 22750/ 2018 നമ്പർ വിധിന്യായത്തിന്റെയും കേരള സർക്കാരിന്റെ 12/12/2022 തീയതിയിലെ 3075/2022/ എൽ.എസ്.ജി.ഡി. നമ്പർ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലക്സുകൾ കൊടി തോരണങ്ങൾ , ബാനറുകൾ തുടങ്ങിയവ അവ സ്ഥാപിച്ച വ്യക്തികളും സ്ഥാപനങ്ങളും സ്വന്തം നിലയിൽ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്ത്തല സമിതി നേരിട്ട് അവ നീക്കം ചെയ്ത് സ്ഥാപിച്ച വ്യക്തികളുടെ പേരിൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണ് എന്നും ഗ്രാമപഞ്ചായത്ത് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തി