അഭിമാന നിമിഷം : സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി .

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടന്ന സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി .

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഡിയ സജി സംസ്ഥാനതലത്തിൽ ബെസ്റ്റ് പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായ ജാക്വിലിൻ സെബാസ്റ്റ്യൻ സംസ്ഥാനതലത്തിൽ ബെസ്റ്റ് കോ-ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!