മഹാനടന്‍ തിലകന് മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു; ശിലസ്ഥാപനം 22 നു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
മുണ്ടക്കയം : മഹാനടന്‍ യശശരീരനായ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേർന്ന് സാംസ്കാരിക നിലയവും ഓഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്. സാംസ്‌കാരിക നിലയത്തിന്റെ ശിലസ്ഥാപനം 22 നു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
വിപുലമായ സംഘാടക സമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സി.വി. അനിൽ കുമാർ ,ഷിജി ഷാജി, കെ.എൻ.സോമരാജൻ, ഫൈസൽ, റേച്ചൽ, സുലോചന , ഫൈസൽ,പി.കെ.പ്രദീപ്,അജിത രതീഷ് . എം.ജി.രാജു , കുര്യാക്കോസ് . ചാർലി കോശി, ടി. കെ.ശിവൻ. റഷീദ് താന്നിമൂട്ടിൽ, അനിൽ സുനിത. ആർ.സി. നായർ , അസി.സെകട്ടറി ജോഷി. എന്നിവർ പ്രസംഗിച്ചു.
തിലകന് ജന്മനാട്ടില്‍ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്മാരകം നിര്‍മിക്കുവാന്‍ അനുമതി ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.