മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മുണ്ടക്കയം: സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. ഇളങ്കാട് ടോപ്പ് സ്വദേശി വേങ്ങകുന്നേൽ ആഷിഷ് മോഹനനാണ് (18) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി സുഹൃത്തുക്കൾക്ക് ഒപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോളായിരുന്നു അപകടം സംഭിച്ചത് .
പള്ളിക്കത്തോട് ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയാണ് മരിച്ച ആഷിഷ്.

error: Content is protected !!