തിരുവനന്തപുരം മുതൽ അങ്കമാലിവരെ നാലുവരി ഗ്രീൻഫീൽഡ് പാത, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകും

കാഞ്ഞിരപ്പള്ളി : മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മുതലായ പ്രദേശങ്ങളിൽ വികസനകുതിപ്പ് ഉറപ്പാക്കിക്കൊണ്ട് തിരുവനന്തപുരം മുതൽ അങ്കമാലിവരെ എം.സി. റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി സർക്കാർ മുൻപോട്ട്. തിരുവനന്തപുരം കിളിമാനൂരിനടുത്ത് പുളിമാത്തുനിന്ന് നിന്നാണ് പാതയുടെ തുടക്കം . അങ്കമാലിയിൽ പാത അവസാനിക്കും. ഭാരത്‌ മാല പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പാതയുമായി മുന്നോട്ടുപോകാനാണ് അതോറിറ്റിയുടെ തീരുമാനം. ഏകദേശം 240 കിലോമീറ്ററാണ് നീളം. 12 താലൂക്കുകളിലെ 79 വില്ലേജിൽ നിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുക.

നേരത്തേ നിർദിഷ്ട തിരുവനന്തപുരം-തെന്മല ദേശീയപാതയിൽ അരുവിക്കരയിൽനിന്ന് നാലുവരിപ്പാത തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
പകരം നിർദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിൽ പുളിമാത്തു നിന്നാകും തുടങ്ങുക.

പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, തണ്ണിത്തോട്, റാന്നി, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മുവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂർ, മഞ്ഞപ്ര, കാലടി എന്നീ സ്ഥലങ്ങൾ പിന്നിട്ട് അങ്കമാലിയിൽ അവസാനിക്കും. ഏകദേശം 240 കിലോമീറ്ററാണ് നീളം. 12 താലൂക്കുകളിലെ 79 വില്ലേജിൽനിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുക.

ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന സ്ഥാപനമാണ് വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്.

error: Content is protected !!