പാറമട കാരണം ജീവിതം വഴിമുട്ടിയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും കുടുംബവും
കൂട്ടിക്കൽ : പാറമട പ്രവർത്തനം മൂലം ജീവി തം വഴിമുട്ടിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഓഫിസിനു മുൻപിൽ രണ്ടര വയസ്സുള്ള പെൺകുഞ്ഞുമാ യി കൊടുങ്ങാക്കൽ റോസമ്മ ശാമുവേൽ (38) ജീവനൊടുക്കാൻ ശ്രമിച്ചത്.
വല്യേന്തയിലെ പാറമട മൂലം സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാ തെ ഏന്തയാറിൽ വാടകയ്ക്ക് താ മസിക്കുകയാണ് റോസമ്മയും മാതാവും കുട്ടിയും അടങ്ങിയ കുടുംബം. സ്ഥലം വിൽക്കാൻ പോലും കഴി യാത്ത സാഹചര്യമാണെന്നു കാട്ടി പഞ്ചായത്തിലും ഗോത്ര വർഗകമ്മിഷനിലും ഇവർ പരാതി നൽ കിയിരുന്നു.
2018 മുതൽ പരാതികളുമായി ഓഫിസുകൾ കയറിയിറങ്ങുകയാണെന്നും പാറമട പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ടാണ് ഗോത്ര വർഗ കമ്മിഷനിലേക്കു ജിയോളജി വകുപ്പ് നൽകിയതെന്നും റോസമ്മ പരാതിപ്പെടുന്നു.ഇവിടെ ആടു ഫാമാണെന്ന് അധികൃതർ പറഞ്ഞുവെന്നും ഇവർ ആരോപിക്കുന്നു.
ഉത്തരവിന്റെ പകർപ്പുമായി പഞ്ചായത്തിൽ വീണ്ടും പരാതി നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും റോസമ്മ പറയുന്നു. 10 ദിവസത്തിനുള്ളിൽ ചർച്ച നടത്തി പരിഹാരം കാണാമെനന്നു കലക്ടർ ഉൾപ്പെടെ ഉറപ്പു നൽകിയെന്നും ഇവർ പറയുന്നു.
യുവതിക്കും കുടുംബത്തിനും നീതി ലഭിക്കുംവരെ ഒപ്പം ഉണ്ടാകുമെ ന്നു പൊതുപ്രവർത്തകരായ ജോസഫ് ജേക്കബ്, സിമി പി.സിജു. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ എന്നിവർ പറഞ്ഞു.