വില്ലണി കണ്ടെയ്മെന്റ് സോണിൽ മലനാടിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വില്ലണി മിച്ചഭൂമി കോളനി കോവിഡ് കണ്ടെയ്മെന്റ് സോണായി അടച്ചതിന്റെ അടിസ്ഥാനത്തിൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ മാനേജിങ്ങ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മലനാടിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കുടുംബങ്ങൾക്ക് പാലും ബ്രഡ്ഡും വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെആർ തങ്കപ്പനും, ആനക്കല്ല് സെൻറ് ആൻറണീസ് ചർച്ച് വികാരി ഫാ. ഡാർവിൻ വാലുമണ്ണലും ചേർന്ന് അഭയം പാലിയേറ്റീവ് സൊസൈറ്റി വോളണ്ടിയേഴ്സിനും ജുമാ മസ്ജിദ് ഉസ്താദ് ശ്രീ അബ്ബാസ് മൗലവിക്കും നൽകി വിതരണോത്ഘാടനം നിർവഹിച്ചു,
വാർഡ് മെമ്പർ വി.എൻ.രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷനായി. അഞ്ചാം വാർഡ് മെമ്പർ ശ്രീ ബിജു ചക്കാല, അഭയം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ വി ജി ഗോപീകൃഷ്ണൻ, വോളണ്ടിയർമാരായ ബിനു എം കെ, നിയാസ്, ഫാഫിഖ്, റഹിം, രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു .