ഇൻഫാം റബർ കർഷകർക്കായി കമ്പനി രൂപീകരിക്കും: ഫാ. തോമസ് മറ്റമുണ്ടയിൽ
പൊടിമറ്റം: ഇൻഫാം റബർ കർഷകർക്കായി കമ്പനി രൂപീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ മാര്‍ക്കറ്റിംഗ് സെൽ ശാക്തീകരണവും 2022-23 വര്‍ഷത്തെ കപ്പ, കാപ്പിക്കുരു വിളകളുടെ ബോണസ് വിതരണവും ഇൻഫാം വെളിച്ചിയാനി താലൂക്കിന്റെ നേതൃസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ചുള്ള തീരുമാനം ജില്ലാ എക്‌സിക്യൂട്ടീവ് കൈക്കൊണ്ടിട്ടുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേര്‍ത്തു.
താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം യോഗത്തില്‍ അധ്യക്ഷതവഹിച്ചു. വെളിച്ചിയാനി യൂണിറ്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, മാര്‍ക്കറ്റിംഗ് സെല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത്, മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ചേറ്റുകുഴിയില്‍, കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് ജോര്‍ജ് വെട്ടിക്കല്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, മാര്‍ക്കറ്റിംഗ് സെല്‍ താലൂക്ക് പ്രതിനിധി ജോബി ടി.എം. താന്നിക്കാപ്പാറ, വെളിച്ചിയാനി താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.