എരുമേലി ഗ്രാമപഞ്ചായത്തിൽ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകി

എരുമേലി : എൽഡിഎഫ് ഭരണ സമിതിക്കെതിരെ എരുമേലിയി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് -11, എൽഡിഎ ഫ് 11 (സിപിഎം 10, സിപിഐ 1), സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണത്തിനു വേണ്ടി കോൺഗ്രസ് മൂന്നാമതും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. രണ്ട് തവണ അവിശ്വാസപ്രമേയത്തെ അതിജീവിച്ച എൽഡിഎഫിനെ വീഴ്ത്തി, എങ്ങനെയും ഭരണം പിടിക്കുവാൻ സ്വതന്ത്ര അംഗത്തെ ഒപ്പം നിർത്തുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം.

അടുത്ത 3 വർഷം വൈസ് പ്രസിഡന്റ് സ്ഥാനം നൽ കണം എന്നതായിരുന്നു സ്വതന്തഅംഗം ബിനോയി ഇലവുങ്കലിന്റെ ആവശ്യം.
കോൺഗ്രസ് ഇത് അംഗീകരി ച്ചാണ് പിന്തുണ ഉറപ്പാക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നി ന്നു വിട്ടുനിന്ന് കോൺഗ്രസിനെ പരാജയപ്പെടുത്തുകയും പിന്നീട് എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്ത കോൺഗ്രസ് അംഗം പ്രകാശ് പള്ളിക്കൂടത്തിന് എതിരെ കൂറുമാ റ്റത്തിന് കോൺഗ്രസ് അംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽ കിയ പരാതി പിൻവലിച്ചു. ഇതോ ടെ പ്രകാശ് പള്ളിക്കൂടത്തിന്റെ യും പിന്തുണ കോൺഗ്രസ് ഉറപ്പാ ക്കിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി (സിപിഎം), വൈസ് പ്രസിഡന്റ് അനിശ്രീ സാബു (സി പിഐ) എന്നിവർക്ക് എതിരെയാ ണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാ കെ അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. 15 ദിവസത്തിനു ള്ളിൽ അവിശ്വാസ പ്രമേയം പരി ഗണനയ്ക്ക് എടുക്കണം എന്നാ ണ് ചട്ടം. കോൺഗ്രസ് പാർട്ടി യിൽ നിന്ന് 8 അംഗങ്ങളാണ് അവിശ്വാസപ്രമേയ നോട്ടിസിൽ ഒപ്പിട്ടിരിക്കുന്നത്. അവിശ്വാസ വി ജയിച്ചതിനു ശേഷം പ്രസിഡന്റ് സ്ഥാനം ആർക്കാണ് എന്നത് ചർ ച്ച ചെയ്യാം എന്നതാണ് കോൺഗ സ് ജില്ലാ നേതൃത്വത്തിന്റെ നില പാട് എന്നാൽ അവിശ്വാസം വിജയിച്ചാൽ പ്രസിഡന്റ് സ്ഥാനം ആർ ക്കു നൽകണം എന്നത് സംബ ന്ധിച്ച് കോൺഗ്രസിൽ ആശയ ക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

ഇത്തവണ ഭരണം പിടിക്കുവാൻ ഉറപ്പിച്ച് കോൺഗ്രസ് ..

രണ്ടു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണത്തിനു വേണ്ടി കോൺഗ്രസ് മൂന്നാമതും അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. മുൻപ് രണ്ടുതവണയും ജില്ലയിലെ മറ്റൊരു പഞ്ചായത്തി ലും ഉണ്ടായിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങളാണ് എരുമേലിയിൽ തിരഞ്ഞെടുപ്പിനു ശേഷം അരങ്ങേ റിയത്. കൂടുതൽ പഞ്ചായത്ത് അംഗങ്ങളെ ലഭിച്ചി ട്ടും കോൺഗ്രസ് പാർട്ടിക്കു പഞ്ചായത്ത് ഭരണം ലഭിക്കാതെ പോയത് ഈ രാഷ്ട്രീയ നാടകങ്ങൾ കാരണമാണ്.

23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസി ന് 11, സിപിഎം 10, സിപിഐ ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നായിരുന്നു കക്ഷിനില. കോൺഗ്രസിൽ മുൻപു പ്രവർത്തിച്ചിരുന്ന സ്വതന്ത്രന്റെ ഒപ്പും നിർ ത്തി വൈസ്പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് ഭരണം ഉറപ്പാക്കിയ ശേഷമാണ് പഞ്ചായ ത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പങ്കെടുത്തത്. എന്നാൽ 5-ാം വാർഡ് അംഗം പി. എസ്.സുനിമോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് വോട്ട് ചെയ്ത ശേഷം മറുവശത്ത് പേര് എഴുതി ഒപ്പ് വയ്ക്കേണ്ട സ്ഥലത്ത് പേര് മാത്രം എഴുതി പെട്ടിയിൽ ഇട്ടു. ഈ വോട്ട് അസാധുവാ യി. സ്വതന്ത്രൻ ഉൾപ്പെടെ യുഡിഎഫിനും എൽ ഡിഎഫിനും 11 വീതം വരികയും നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിന് ഒപ്പം നിൽക്കുകയും ചെയ്തതോടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തങ്കമ്മ ജോർജുകുട്ടി പഞ്ചായത്ത് പ്രസി ഡന്റ് ആയി.

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തി രഞ്ഞെടുപ്പിൽ പി.എസ്.സുനിമോൾ യുഡിഎഫ് പിന്തുണച്ച സ്വതന്ത്രനു തന്നെ വോട്ട് ചെയ്തതോ ടെ വൈസ് പ്രസിഡന്റ് ആയി സ്വതന്ത്ര അംഗം ബി നോയ് ഇലവുങ്കൽ വിജയിച്ചു. 6 മാസത്തിനു ശേഷം കെപിസിസി നിർദേശ പ്രകാരം പ്രസിഡ ന്റിനെതിരെ വീണ്ടും കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നു. എന്നാൽ ഈ അവിശ്വാസ വോട്ടെ ടുപ്പിൽ പങ്കെടുക്കണമെന്ന് കാണിച്ച് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയ പാർലമെന്ററി പാർ ട്ടി നേതാവ് പ്രകാശ് പള്ളിക്കൂടം അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് ദിവസം പങ്കെടുക്കാ തെ മാറിനിന്നു. ഇതോടെ ക്വോറം തികയാതെ അവിശ്വാസം പരാജയപ്പെട്ടു.

ഒരു മാസത്തിനു ശേഷം എൽഡിഎഫ്, വൈസ് പ്രസിഡന്റിന് എതിരെ അവിശ്വാസം കൊണ്ടുവ ന്നു. ഈ അവിശ്വാസ വോട്ടെടുപ്പിൽ, യുഡിഎഫ് പിന്തുണച്ചിരുന്ന വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗം പ്രകാശ് പള്ളിക്കൂടം വോട്ട് ചെയ്തു. ഇതോടെ അവിശ്വാസം വിജയിച്ച് വൈസ് പ്രസിഡന്റ് ബിനോയി പുറത്തായി. ഇതി നു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടു പ്പിലും നാടകങ്ങൾ അരങ്ങേറി. സിപിഐയിലെ അനിശ്രീ സാബുവാണ് വൈസ് പ്രസിഡന്റ് ആയി മത്സരിച്ചത്. അവിശ്വാസത്തിലൂടെ പുറത്തായ ബി നോയി ഇലവുങ്കൽ എൽഡിഎഫിന് അനുകൂലമാ യി വോട്ടു ചെയ്തു. അനിശ്രീ സാബു വിജയിച്ചു. തുടർന്ന് കാലുമാറി കോൺഗ്രസ് അവിശ്വാസ ത്തെ പരാജയപ്പെടുത്തിയ പ്രകാശ് പള്ളിക്കൂടത്തി ന് എതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് അംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷ നെ സമീപിച്ച് പരാതി നൽകി. ഇതിന്റെ കേസ് അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആണ് അഞ്ചാം വാർഡ് കോൺഗ്രസ് അംഗം പി.എസ്.സു നിമോൾ ആരോഗ്യ വകുപ്പിൽ താൽക്കാലിക ജോ ലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം രാജി വച്ചത്. ഈ വാർഡിൽ നടന്ന തിരഞ്ഞെടു പ്പിൽ യുഡിഎഫ് സ്ഥാനാർഥി അനിത സന്തോ ഷ് 238 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതോടെയാണ് വീണ്ടും അവിശ്വാസ പ്രമേയവു മായി മുന്നോട്ടുപോകാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിച്ചത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം പ്രകാശ് പള്ളിക്കൂടത്തിന് എതിരെ നൽ കിയ പരാതിയും കോൺഗ്രസ് അംഗങ്ങൾ പിൻവ ലിച്ചു.

error: Content is protected !!