പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച , വിജയമ്മ വിജയലാൽ പ്രസിഡന്റായേക്കും..
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ട് രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സി.പി.ഐയിലെ വിജയമ്മ വിജയലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തേക്കും.
നിലവിലുള്ള വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ സിന്ധു മോഹനൻ രാജി വയ്ക്കുവാൻ സാധ്യതയുണ്ട് . അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് -എമ്മിനാണ്. കേരള കോൺഗ്രസിൽ ആനക്കല്ല് ഡിവിഷൻ അംഗം ജിജി ഫിലിപ്പ് കൊച്ചുപുരയ്ക്കലും ,, വെളിച്ചിയാനി ഡിവിഷൻ അംഗം സോഫി ജോസഫുമാണ് ജനപ്രതിനിധികളായുള്ളത്. കൂടാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എമ്മിനും , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.ഐ.ക്കും കൈമാറും.