സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി മനൂപ്
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കികൊണ്ട് ലക്‌നൗവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റിക്സ് മീറ്റിൽ കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായ മനൂപ് എം 400 മീറ്റർ ഹർഡിൽസിൽ എം ജി സർവ്വകലാശാലക്കു വേണ്ടി സ്വർണ്ണ മെഡൽ നേടി. 53.1 സെക്കൻഡിൽ ഫിനിഷ് ലൈനിൽ തൊട്ടാണ് ഈ നേട്ടം.
അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്‌ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരത്തിലായിരുന്നു. ഖേലോ ഇന്ത്യ ഈ നേട്ടം. എം ജി സർവ്വകലാശാല മീറ്റിലും മികച്ച പ്രകടനം നടത്തിയാണ് മനൂപ് ഖേലോ ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയത്.
പാലക്കാട് വടവന്നൂർ സ്വദേശികളായ കോരത്തുപറമ്പ് വീട്ടിൽ മുരളീധരൻ ഷീബ ദമ്പതികളുടെ മകനായ മനൂപ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. 2015 മുതലാണ് കോളേജിൽ സംസ്‌ഥാന സ്പോർട്സ് കൗൺസിൽ സഹായത്തോടെ അക്കാദമി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്‌ഥാന, സർവ്വകലാശാല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ് ഡി കോളേജിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. കോളേജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക് നേതൃത്വം നൽകുന്നത്തു കായിക വകുപ്പ് മേധാവി പ്രൊഫ പ്രവീൺ തര്യനും, അക്കാദമിയിലെ മുഖ്യ പരിശീലകൻ സംസ്‌ഥാന സ്പോർട്സ് കൗൺസിലിലെ അത്ലറ്റിക്സ് പരിശീലകൻ ശ്രീ. ബൈജു ജോസഫ് ആണ്. ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്.