KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബി.എഡ് കോളേജ് പച്ചതുരുത്ത് നിർമ്മാണത്തിന് തുടക്കം കുറിച്ചു

കാഞ്ഞിരപ്പള്ളി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബി.എഡ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. പേട്ട ഗവണ്മെന്റ് ഹൈസ്കൂൾ വളപ്പിൽ 100 വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് പച്ചതുരുത്ത് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രിൻസിപ്പൽ എ. റെജീനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് കോ – ഓർഡിനേറ്റർ പാർവതി .പി. മണിക്കുട്ടൻ,പി.ഇന്ദിര, കൃപ മരിയ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!