ഗുരു വന്ദനമേകി അദ്ധ്യാപകരും വിദ്യാർത്ഥികളും.

എരുമേലി : സ്കൂളിൽ അദ്ധ്യാപക ജോലിയിലെ സേവനത്തിൽ നിന്ന് വിരമിച്ചവരെ  അദ്ധ്യാപക ദിനത്തിൽ ആദരിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളും. സെന്റ് തോമസ്  സ്കൂളിലാണ് ഗുരുവന്ദനം ശ്രദ്ധേയമായത്.

ഒപ്പം വിവിധ കലാപരിപാടികളും നടത്തി. ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ റവ : ഫാ.സിജു സേവ്യർ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. ഇപ്പോഴത്തെ അധ്യാപകർ പൂർവ്വ അധ്യാപകർക്ക് പൂച്ചെണ്ടുകളും  ആശംസ കാർഡുകളും ആദരാവായി നൽകി.

സിനി വർഗീസ്, ബിജിമോൾ തോമസ്, പ്ലേസി മോൾ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!