പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട സഹപ്രവർത്തകയ്ക്ക് വീട് നിർമിച്ചു നൽകി പോലീസ് സേന.
മുണ്ടക്കയം : 2001 ൽ ഉണ്ടായ മഹാപ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട സഹപ്രവർത്തകയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകി കേരളാ പൊലീസ് അസോസിയേഷനും പോലീസ് ഓഫീസ് അസോസിയേഷനും . പൊൻകുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രിയ അനിരുദ്ധനാണ് കേരള പോലീസ് അസോസിയേഷൻ പുതിയ വീട് നിർമിച്ചു നൽകിയത്.
ചോറ്റിയിൽ നിർമ്മിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി. ജില്ലാ പൊലീസ് ചീഫ് കെ കാർത്തിക് ഉപഹാര സമർപ്പണം നൽകി. ബിജു.കെ ഭാസ്ക്കർ അധ്യക്ഷനായി.എം എസ് തിരുമേനി, ആർ വി പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് അനിൽകുമാർ, പ്രേംജി കെ നായർ, എൻ വി അനിൽകുമാർ, സി വി അനിൽ ,പി ആർ രജ്ഞിത് കുമാർ എന്നിവർ സംസാരിച്ചു.
പ്രളയത്തിൽ ഇളങ്കാട്ടിലുള്ള വീടും സമ്പാദ്യങ്ങ ളുമെല്ലാം നഷ്ടമായപ്പോൾ മറ്റുള്ളവർക്കെല്ലാം സഹായ ഹസ്തവുമായി സർക്കാരും വിവിധ സംഘടനകളും എത്തിയെങ്കിലും സർക്കാർ ഉ ദ്യോഗസ്ഥയെന്ന പേരിൽ പ്രിയയെ എല്ലാവരും കൈയൊഴിഞ്ഞു. ഇതോടെ കേരള പോലീസ് അസോസിയേഷനും പോലീസ് ഓഫീസ് അ സോസിയേഷനും പ്രിയയ്ക്ക് കൈത്താങ്ങായി എത്തുകയായിരുന്നു. 1,350 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മനോഹരമായ വീടാണ് ഇവരുടെ നേതൃത്വത്തിൽ നിർമി ച്ച് നൽകിയത് .