KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോരുത്തോട്ടിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി തീർത്ഥാടകർക്ക് പരുക്ക്

മുണ്ടക്കയം : കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.
പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. മധുരയിൽ നിന്നും വന്ന ശബരിമലയിലേക്ക് പോകുന്ന വഴി കോസടി വളവിനോട് ചേർന്നുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

error: Content is protected !!