ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവം

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവം

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ഉത്സവം 24-ന് തുടങ്ങും. വൈകീട്ട് അഞ്ചിന് ചിറ്റടി കുടുംബപ്രതിനിധി സാബുകുമാർ കൊടിക്കൂറയും കൊടിക്കയറും സമർപ്പിക്കും. 6.30-ന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പെരുനാട്ടില്ലം മനോജ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലും കൊടിയേറ്റ്. 7.30-ന് ദേവസ്വംബോർഡംഗം ജി.സുന്ദരേശ്വരന് സ്വീകരണം. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 8.30-ന് ബേബി എം.മാരാർ സ്മാരക സാംസ്‌കാരികകേന്ദ്രം സോപാനം സമർപ്പിക്കുന്ന വാദ്യാർച്ചന. വയലിൻവിദ്വാൻ സി.എസ്.അനുരൂപും ഗംഗ ശശിധരനും നയിക്കും.

25-ന് 12.30-ന് ഉത്സവബലിദർശനം, വൈകീട്ട് അഞ്ചിന് ഭക്തിഗാനസുധ, ആറിന് തിരുവാതിര, എട്ടിന് ഭക്തിഗാനമേള. 26-ന് 12.30-ന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ആറിന് നൃത്തസന്ധ്യ, 8.30-ന് കരോക്കെ ഗാനമേള. 27-ന് എട്ടിന് ശ്രീബലി, 4.30-ന് കാഴ്ചശ്രീബലി, അഞ്ചിന് തിരുവാതിര, 7.30-ന് ചെറുവള്ളി ശ്രീദേവി നൃത്തകലാലയത്തിന്റെ നേതൃത്വത്തിൽ പനമറ്റം രാധാദേവിയുടെ ശിഷ്യരുടെ അരങ്ങേറ്റം, 9.30-ന് കരോക്കെ ഗാനമേള.

28-ന് 12.30-ന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, 5.30-ന് പ്രണവോത്സവം, 6.30-ന് ഭരതനാട്യക്കച്ചേരി, 7.30-ന് യോഗാപ്രദർശനം, എട്ടിന് നൃത്തം. 29-ന് 12.30-ന് ഉത്സവബലിദർശനം, അഞ്ചിന് ഭരതനാട്യക്കച്ചേരി, 6.30-ന് ഓട്ടൻതുള്ളൽ, 7.30-ന് മേജർസെറ്റ് കഥകളി-സന്താനഗോപാലം. 30-ന് 11.30-ന് കലവറ നിറയ്ക്കൽ, 12-ന് ഉത്സവബലിദർശനം, ഏഴിന് തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, കലാവേദിയിൽ അഞ്ചിന് രാഗാമൃതം, 6.30-ന് മോഹിനിയാട്ടം, ഏഴിന് കൈകൊട്ടിക്കളി, എട്ടിന് അക്ഷരജ്വാലയുടെ നാടകം.

31-ന് 12.30-ന് ഉത്സവബലിദർശനവും മഹാപ്രസാദമൂട്ടും, 6.30-ന് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ സന്ധ്യാവേല, രാത്രി 10-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, കലാവേദിയിൽ 12.30-ന് ചാക്യാർകൂത്ത്, 1.30-ന് നമശിവായ ഭജൻസ്, ആറിന് ജയൻ ഏന്തയാറിന്റെ ഭക്തിഗാനസന്ധ്യ, 7.15-ന് ഭരതനാട്യം, 7.30-ന് തിരുവനന്തപുരം അക്ഷയശ്രീയുടെ ബാലെ-മഹാകാലേശ്വരൻ.

ഫെബ്രുവരി ഒന്നിന് പള്ളിവേട്ടയുത്സവം, രാവിലെ എട്ടിന് ശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, വൈകീട്ട് കാഴ്ചശ്രീബലി, പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം, 6.30-ന് കൂടിവേല, 7.30-ന് സേവ, മയൂരനൃത്തം, ഒന്നിന് പള്ളിവേട്ടയെഴുന്നള്ളിപ്പ്, കലാവേദിയിൽ അഞ്ചിന് ഡാൻസ്, 6.30-ന് വീരനാട്യം, 10-ന് ആലപ്പുഴ ബ്ലൂഡയമൺസിന്റെ ഗാനമേള.

രണ്ടിന് ആറാട്ടുത്സവം. വൈകീട്ട് 4.30-ന് ആറാട്ടുപുറപ്പാട്, 5.30-ന് തിരുമുമ്പിൽവേല, ഏഴിന് ആറാട്ട്, ദീപക്കാഴ്ച, അരങ്ങിൽ 5.30-ന് ഡാൻസ്, 6.30-ന് പാഠകം, 7.30-ന് ശലഭോത്സവം, 10-ന് കെ.എസ്.വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതക്കച്ചേരി, പുലർച്ചെ 1.30-ന് ആറാട്ടുവരവ്, എതിരേൽപ്പ്. 

error: Content is protected !!