KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുളിക്കാനിറങ്ങിയയാൾ പെരുന്തേനരുവിയിൽ മുങ്ങി മരിച്ചു.

മുക്കൂട്ടുതറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയതിനിടെ അപകടത്തിൽ മദ്ധ്യ വയസ്കൻ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്.

ഞയറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത് . മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തിയ ഷാജി അവർക്കൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലായുള്ള വാട്ടര്‍ അതോറിറ്റിയുടെ ഗ്യാലറിക്കു സമീപമാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. അപകടത്തിൽ പെട്ടതറിഞ്ഞു നാട്ടുകാരെത്തി കരക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ രാജഗോപാല്‍, എസ്.ഐ സായിസേനന്‍ എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

error: Content is protected !!