കാഞ്ഞിരപ്പള്ളിയിൽ വോളി അക്കാദമിയും വോളിബോൾ സ്റ്റേഡിയവും തുറന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ പുതുതായി നിർമ്മിച്ച വോളിബോൾ സ്റ്റേഡിയവും വോളിബോൾ അക്കാദമിയും പ്രവർത്തനം ആരംഭിച്ചു . ഇൻറ്റർനാഷണൽ ഫുട്ബോൾ പ്ലെയറും കേരളാ സ്‌പോർട്ട്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ടുമായ യു. ഷറഫലി ഇത് നാടിനു സമർപ്പിച്ചു. ഏഷ്യൻ മുൻ വോളി താരം അബ്ദുൽ റസാഖ് പൈനാപള്ളിയിൽ, റിയാസ് കാൽറ്റെക്സ്, അൻസാരി മംഗലത്തുകരോട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ലൈലാ ടീച്ചർ, മൻസൂർ നെല്ലിമല പുതുപറമ്പിൽ, സിറാജുദീൻ തൈ പറമ്പിൽ, ഷംസുദ്ദീൻ തോട്ടത്തിൽ, അഡ്വ: റഫീഖ് ഇസ്മയിൽ താഴത്തു വീട്ടിൽ, ഷാഹുൽ, റിയാസ്, അമീർ എന്നിവർ സംസാരിച്ചു.
വോളിബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപള്ളിയിൽ വോളിബോൾ താരങ്ങളെ വളർത്തി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് വോളി അക്കാദമി പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. 25 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ വോളിബോൾ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്.