ബജറ്റിലെ റബറിന്റെ താങ്ങുവില അപര്യാപ്തമെന്ന് ഇന്‍ഫാം
പാറത്തോട്: പ്രകടനപത്രികയിലെ 250 രൂപ താങ്ങുവിലയായിരുന്നെങ്കില്‍ ബജറ്റിലെ കാര്‍ഷിക മേഖല സുന്ദരമായേനെയെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ വിഷയാവതരണം നടത്തി. കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി, താലൂക്ക് സെക്രട്ടറി എ.വി. വര്‍ക്കി അട്ടാറുമാക്കല്‍, ജെയ്‌സണ്‍ ചെംബ്ലായില്‍, ജോര്‍ജുകുട്ടി വെട്ടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ഗ്രാമസമിതികളുടെ റിപ്പോര്‍ട്ട് അവതരണവും നടന്നു.