ബജറ്റില്‍ പഴയിടത്ത് പുതിയ പാലത്തിന് 8 കോടി രൂപയുടെ അനുമതി ലഭിച്ചു

കാഞ്ഞിരപ്പള്ളി : പഴയിടത്ത് പുതിയ പാലത്തിന് 8 കോടി രൂപയുടെ അനുമതി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ
10 കോടി രൂപയുടെ യുടെ ഉറപ്പായ അനുമതി ലഭിച്ചെന്ന് കാഞ്ഞിരപ്പള്ളി എം എൽ എയും സർക്കാർ ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് അറിയിച്ചു .

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാലമാണ് പഴയിടം പാലം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മണിമലയാറില്‍ ജലസേചനവകുപ്പ് വക ചെക്ക്ഡാമും അതിന് മുകളിലായി പാലവും എന്ന ആശയത്തിലാണ് അത് നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് പാലം പൊതുമരാമത്ത് വകുപ്പിന് കൈമാറി. കാലക്രമേണ ആ പ്രദേശത്തുകൂടി യാത്രചെയ്യുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ആ പ്രദേശത്തിന്റെ ജീവനാഡിയായി മാറുകയും ചെയ്തു. എന്നാല്‍ മണിമലയാറില്‍ വെള്ളപ്പൊക്കഭീഷണി അനുദിനം വര്‍ദ്ധിച്ചുവരികയും ചെക്ക് ഡാമിന് മുകളിലെ പാലത്തിലേക്ക് വെള്ളം കയറി ഒഴുകുകയും നാശനഷ്ടങ്ങളുണ്ടാകുകയും ആ സമയങ്ങളില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായി സംഭവിക്കാന്‍ തുടങ്ങി. അങ്ങനെ അതിന് ശാശ്വതപരിഹാരമായി വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ തക്കവിധത്തില്‍ ഉയരത്തിലുള്ള വലിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയും ചെയ്തു. ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് കുറേ വര്‍ഷങ്ങളായി എം എൽ എ ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ അതിന് പ്രത്യേക പ്രാധാന്യം നല്‍കി പണം അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. അതിനാണ് ഇപ്പോള്‍ 8 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മണിമലയാറിന് കുറുകെ പഴയിടത്ത് പുതിയ പാലം നിര്‍മ്മാണത്തിന് ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയാണ് ലക്ഷ്യമിടുന്നത്. ശബരിമല വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പാലത്തിനും വഴിക്കും ഏറെ പ്രാധാന്യം വര്‍ദ്ധിക്കും.

കറുകച്ചാലിൽ മിനി സിവില്‍ സ്‌റ്റേഷന്‍ നിർമ്മിക്കുവാൻ 2 കോടിയുടെ അനുമതി ലഭിച്ചു .
കറുകച്ചാല്‍ പഞ്ചായത്തിന് പുറകിലായി കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തിയാവും പുതിയ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുക. സബ് രജിസ്ട്രാര്‍ ഓഫീസ്, കൃഷി ഭവന്‍, ട്രഷറി, പൊതുവിദ്യാഭാസ ഉപജില്ലാ ഓഫീസ്, പൊതുമരാമത്ത് ഓഫീസ് തുടങ്ങിയവയാണ് ഇവിടേക്ക് മാറുക. ഈ പദ്ധതിക്കായി ബജറ്റില്‍ പ്രത്യേക പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും 2 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ബജറ്റില്‍ ഉള്‍പ്പെട്ട് മറ്റ് പ്രധാന പദ്ധതികള്‍ :
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി കരിമ്പുകയം ചെക്ക് ഡാം ഭാഗത്ത് എന്റെ മണിമലയാര്‍ ആരണ്യം എന്ന പേരില്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ അത്യാധുനിക നിലവാരത്തില്‍ ഒരു ഓഡിറ്റോറിയം, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മുക്കട പട്ടികജാതി വികസനവകുപ്പിന്റെ സ്ഥലത്ത് പുതിയ ഓഡിറ്റോറിയവും പ്രീ എക്‌സാമിനേഷന്‍ സെന്റര്‍ കെട്ടിടവും നിര്‍മ്മാണം, കാഞ്ഞിരപ്പള്ളി ബി ആര്‍ സി, കറുകച്ചാല്‍ ബി ആര്‍ സി എന്നിവ ഓട്ടിസം ഉള്‍പ്പെടെയുള്ള ഭിന്നശേഷി കുട്ടികള്‍ക്കുള്ള മോഡല്‍ സെന്ററുകളാക്കി മാറ്റുന്നതിന് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി, പീഡിയാട്രിക് വാര്‍ഡുകളും, പേവാര്‍ഡ്, ഡയാലിസിസ് യൂണിറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചുള്ള കെട്ടിടസമുച്ചയം, കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന് പുതിയ കെട്ടിടം, പതിനഞ്ചാംമൈല്‍ കെ കെ റോഡ് ഇളങ്ങുളം റോഡ്, പത്തൊമ്പതാംമൈല്‍ കെ കെ റോഡ് ചിറക്കടവ് ടെമ്പിള്‍ റോഡ്, കല്ലുത്തേക്കേല്‍ ശാസ്താംകാവ് ചെന്നാക്കുന്ന് റോഡ്, പൊതുകം പൊന്‍കുന്നം റോഡ്, ഡൊമിനിക് തൊമ്മന്‍ റോഡ്, പനച്ചേപ്പള്ളി റോഡ്, കപ്പാട് എലിക്കുളം റോഡ് (0/000 മുതല്‍ 3/200 വരെ), കാനം പത്തനാട് റോഡ്, കാഞ്ഞിരപ്പാറ കാനം റോഡ്, കാനം ചാമംപതാല്‍ റോഡ്, ചാമംപതാല്‍ തെക്കേത്തുകവല റോഡ്, മീനടം തൊമ്മച്ചേരി, മാലം മാന്തുരുത്തി തൈപ്പറമ്പ് റോഡ്, പൊന്തന്‍പുഴ ആലപ്ര റോഡ് മേലേക്കവല കോട്ടാങ്ങല്‍ റോഡ്, മണിമല വള്ളംചിറ കോട്ടാങ്ങല്‍ റോഡ്, കൂത്രപ്പള്ളി കൊല്ലൂര്‍ റോഡ്, കൊച്ചുപറമ്പ് ശാന്തിപുരം റോഡ് (ശാന്തിപുരം കവല നവീകരണം ഉള്‍പ്പെടെ) , ഇളപ്പുങ്കല്‍ ഇടപ്പള്ളി റോഡ്, പത്തനാട് കുളത്തൂര്‍ റോഡ്, മൂലേപ്ലാവ് പൗവത്തുകവല കുമ്പുക്കല്‍ വേട്ടോര്‍പുരയിടം തെക്കേത്തുകവല ചാമംപതാല്‍ റോഡ് എന്നീ റോഡുകളുടെ ബി എം ബി സി നവീകരണം എന്നിവയുമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ച മറ്റ് പ്രധാന പദ്ധതികള്‍

error: Content is protected !!