KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.ഐ.യുടെ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ്‌ കാനം രാജേന്ദ്രൻ സ്‌മാരകമായി പ്രഖ്യാപിക്കും

വാഴൂർ : സി.പി.ഐ.യുടെ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ്‌ കാനം രാജേന്ദ്രൻ സ്‌മാരകമായി പ്രഖ്യാപിക്കും. 1982-ലും 1987-ലും വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കാനം നിയമസഭാംഗമായി. കാനം എന്ന കൊച്ചുഗ്രാമത്തെ രാഷ്ട്രീകേരളത്തിന്‌ പരിചയപ്പെടുത്തിയത്‌ കാനം രാജേന്ദ്രനായിരുന്നു. തന്റെ പേരിനൊപ്പം ഒരു പ്രദേശത്തെക്കൂടി അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഓഫീസ്‌ നാമകരണം ഫെബ്രുവരി ആറിന്‌ സി.പി.ഐ.സംസ്ഥാനസെക്രട്ടറി ബിനോയി വിശ്വം എം.പി.നിര്‍വഹിക്കും.

സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി.കെ.ശശിധരന്‍, ജില്ലാസെക്രട്ടറി അഡ്വ.വി.ബി.ബിനു, ഒ.പി.എ.സലാം, മോഹന്‍ ചേന്നംകുളം, ഹേമലത പ്രേംസാംഗര്‍, അഡ്വ.എം.എ.ഷാജി, രാജന്‍ ചെറുകാപ്പള്ളി, അജി കാരുവാക്കല്‍, സുരേഷ്‌ കെ.ഗോപാല്‍, സി.ജി.ജ്യോതിരാജ്‌, വാവച്ചന്‍ വാഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

error: Content is protected !!