KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. പി. റോഡിൽ അപകടം : പാലാ കമ്യൂണിക്കേഷൻ നാടകട്രൂപ്പിന്റെ ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.

പൊൻകുന്നം : പൊൻകുന്നം – പാലാ , പി പി റോഡിൽ അട്ടിക്കലിൽ ഇന്നലെ പാലാ കമ്യൂണിക്കേഷൻ നാടകട്രൂപ്പിന്റെ ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.

ബസ് ഡ്രൈവർ പാലാ മീനച്ചിൽ പാലാക്കാട് പൂവത്താനിക്കുന്നേൽ മാർട്ടിൻ(58), നടന്മാരായ കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62), ഉദയൻ (53), ടെക്‌നീഷ്യൻ കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവർക്കും കാർ യാത്രക്കാരായ ആനിക്കാട് സ്വദേശികളായ ജിതിൻ മർക്കോസ്(32), ഷീന മാത്യു(29), മകൾ ജിയാൻ ജിതിൻ(ഒന്ന്) എന്നിവർക്കും പരിക്കുണ്ട്. ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. മറ്റുള്ളവർക്ക് നിസാര പരിക്കാണ്. നാടകസംഘാംങ്ങളെ പാലാ മാർ സ്ലീവാ ആശുപത്രിയിലും കാർ യാത്രക്കാരെ പൊൻകുന്നം അരവിന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുറിഞ്ഞപുഴ പള്ളിയിലേക്ക് നാടകം അവതരിപ്പിക്കാൻ പോയതായിരുന്നു നാടക സംഘം. സംഘാംഗങ്ങളുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പരിപാടി നടത്താൻ പുറപ്പെട്ടു.

error: Content is protected !!