ദേവാലയത്തിൽ കുഴഞ്ഞു വീണു മരിച്ച പ്ലസ്‌ വൺ വിദ്യാർത്ഥി മിലൻ പോൾ പോളിന്റെ മൃതശരീരം തിങ്കളാഴ്ച ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും, സംസ്കാരം ചൊവ്വാഴ്ച ..

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കവേ കുഴഞ്ഞു വീണു മരിച്ച സെന്റ് ആന്റണിസ് സ്ക്കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥി മിലൻ പോൾ പോളിന്റെ മൃതശരീരം തിങ്കളാഴ്ച കഴിഞ്ഞു രണ്ടുമണിക്ക് ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ആനക്കല്ല് നരിവേലി നെല്ലാക്കുന്നേൽ പോളിന്റെയും സോണിയുടെയും ഏക മകൻ മിലൻ പോൾ (17) ആണ് മരണപ്പെട്ടത്.

മാതാപിതാക്കൾക്കൊപ്പം രാവിലെ കുർബാനയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു മിലൻ. ദേവാലയത്തിൽ അൾത്താര ബാലനായി വൈദികനൊപ്പം ദിവ്യബലിയിൽ ശുശ്രൂഷ ചെയ്യവേ, മാതാപിതാക്കളുടെ മുൻപിൽ കുഴഞ്ഞു വീഴുകയായാരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ മിലൻ കണ്ണ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. പെട്ടെന്ന് അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ അമ്മയുടെ മടിയിൽ കിടന്ന് മരണപെടുകയായിരുന്നു . ഹൃദയത്തിന്റെ വാൽവ് ചുരുങ്ങി പോയതാണ് മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം 26 മേരി ക്യൂൻസ് ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുന്നു . പിതാവ് പോൾ കാളകെട്ടി ഗവൺമെൻറ് സ്കൂൾ അധ്യാപകൻ. മാതാവ് സോണി മാത്യൂ കാഞ്ഞിരപ്പള്ളി മൈലാടുംപാറ കുടുംബാംഗം..

മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭവനത്തിൽ ചൊവ്വാഴ്ച രാവിലെ 9 30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും

error: Content is protected !!