പെരുവന്താനം ഗ്രാമപഞ്ചായത്തിന് 34 കോടിയുടെ ബഡ്‌ജറ്റ്

കാഞ്ഞിരപ്പള്ളി :  ടൂറിസം, കാർഷിക മൃഗസംരക്ഷണം, ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം എന്നീ മേഖലകളിൽ നൂതന പദ്ധതികളുമായി 34 കോടി രൂപയുടെ വരവും 33.68 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ 2024-.25 ലെ വാർഷിക ബഡ്‌ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ബൈജു ഇ.ആർ അവതരിപ്പി ച്ചു. സമ്പൂർണ്ണ ഭവനപദ്ധതിയ്ക്കായി രണ്ടര കോടി രൂപയും കാർഷിക മേഖലയിൽ 50 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനായി 71 ലക്ഷം രൂപയും തൊഴിലവസരം സൃഷ്ടിക്കുന്നതിനായി മൂന്നരകോടി രൂപയും ഏകയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വിക സനത്തിന് ആദ്യഘട്ടമെന്ന നിലയിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് 22 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ, കൗമാര പ്രായക്കാരായ സ്ത്രീകളുടെ ശാരീ രിക മാനസിക ആരോഗ്യത്തിനും അംഗനവാടി പോഷകാഹാര വിതരണത്തിനും വയോ ജന ക്ഷേമത്തിനും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സമഗ്ര മാലിന്യ നിർമാർജനപരിപാടിക്കും ബജറ്റിൽ കൂടുതൽ തുക വക യിരുത്തി. പഞ്ചായത്ത് പ്രസിഡന്റ്  നിജിനി ഷംസുദ്ദീൻ അധ്യക്ഷയായി. യോഗത്തിൽ ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡൻ്റ്  ആർ. സെൽവത്തായ്, ബ്ലോക്ക് മെമ്പർ . കെ ആർ. വിജയൻ, വികസനകാര്യം  ജാൻസി വി. എൻ, ക്ഷേമകാര്യം  ഗ്രേസി ജോസ്, ആരോഗ്യ വിദ്യാഭ്യാസം  സാലിക്കുട്ടി ജോസ് എന്നീ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, പഞ്ചായത്ത് മെമ്പർമാർ നിർവ്വഹണ ഉദ്യോഗ സ്ഥർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

error: Content is protected !!